തിയേറ്ററുകൾക്ക് നേരെ വെടിവെയ്പ്പ്, മലൈക്കോട്ടൈ വാലിബന്റെ പ്രദർശനം നിർത്തിവെച്ചു; ആശങ്കയിൽ കാനഡ

കാനഡയിൽ കഴിഞ്ഞ ദിവസം തിയേറ്ററുകൾക്ക് നേരെയുണ്ടായ വെടിവെയ്‌പ്പിനെ തുടർന്ന് മലൈക്കോട്ടൈ വാലിബന്റെ പ്രദർശനം നിർത്തിവെച്ചതായി റിപ്പോർട്ട്. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ നാല് സിനിമാശാലകളിൽ അടുത്തിടെയുണ്ടായ തോക്ക് അക്രമ സംഭവങ്ങളെത്തുടർന്നാണ് സിനിപ്ലക്സ് ഇൻക് പോലെയുള്ള കനേഡിയൻ സിനിമാ പ്രദർശകർ രാജ്യവ്യാപകമായി വാലിബന്റെ പ്രദർശനം നിർത്തിവെച്ചത്.

ALSO READ: മയക്കുമരുന്ന് അടങ്ങിയ പാഴ്സലുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഫോണ്‍ കോള്‍, ഇത്തരം ചതികളിൽ കുടുങ്ങരുത്: മുന്നറിയിപ്പ് നൽകി അഖില്‍ സത്യന്‍

ഭീഷണിയും നശീകരണവും വഴി കാനഡയിലെ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളുടെ വിപണി നിയന്ത്രിക്കാൻ ശ്രമിക്കുന്ന ചിലരാണ് ഈ ആക്രമണങ്ങൾക്ക് പിറകിലെന്ന് വിതരണക്കാർ അഭിപ്രായപ്പെടുന്നു. 2015 മുതലുള്ള സംഭവങ്ങൾ, തമിഴ്, തെലുങ്ക്, മലയാളം സിനിമകളെ ബാധിച്ചിട്ടുണ്ടെന്നും, ഇത് പ്രേക്ഷകരുടെ സുരക്ഷയെയും വിതരണക്കാരുടെ സാമ്പത്തിക നഷ്ടത്തെയും കുറിച്ചുള്ള ആശങ്കകളെയും വർധിപ്പിക്കുന്നുവെന്നും വിതരണക്കാർ സംഭവത്തെ കുറിച്ച് വ്യക്തമാക്കി.

ALSO READ: വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് ജ്യോതിക; മുബൈയിലേക്ക് താമസം മാറിയതിന് പിന്നിൽ കാരണങ്ങൾ ഉണ്ട്

‘അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രാദേശിക അധികാരികളുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പങ്കിടാൻ കഴിയില്ല. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളായത് കൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബൻ ഇനി സിനിപ്ലക്‌സ് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നില്ല. 2015-ൽ സിനിപ്ലക്സ് തമിഴ് ചലച്ചിത്ര വിപണിയിലേക്ക് വ്യാപിച്ചതോടെ, തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ ചിലർ അഴിച്ചുവിടുന്നുണ്ട്. ഇത് തെലുങ്ക് മലയാളം സിനിമകളെയും ഇപ്പോൾ ബാധിക്കുന്ന സ്ഥിതിയാണുള്ളത്’, സിനിപ്ലെക്‌സിൻ്റെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻ്റ് മിഷേൽ സാബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News