മലൈക്കോട്ടൈ വാലിബനിലെ നടി ഇനി കേരളത്തിന്റെ മരുമകൾ

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ നടി റഷ്യക്കാരിയായ ഡയാന കേരളത്തിന്റെ മരുമകളായി. മലയാളിയായ വിപിനാണ് ഡയാനയുടെ വരൻ. ഞായറാഴ്ച രാവിലെ ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്. കേരളീയ ശൈലിയിലായിരുന്നു വിവാഹ ചടങ്ങുകൾ.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

വിപിനും ഡയാനയും ഏഴു വര്‍ഷം മുമ്പ് ഒരു സാംസ്‌കാരിക പരിപാടിയില്‍ വച്ചാണ് പരിചയപ്പെടുന്നത്. മോഡലും യോഗ പരിശീലകയും നര്‍ത്തകിയുമായ ഡയാന കളരിയിലും പ്രഗത്ഭയാണ്. കൂടാതെ ടിബറ്റന്‍ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിന്‍.

പെരിങ്ങാവ് ചാക്കോളാസ് പാലസില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ വധൂവരന്മാര്‍ പരസ്പരം മോതിരം കൈമാറി. ചേറൂര്‍ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിന്‍. മോസ്‌കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡയാന.

ALSO READ: 46,000 ലേക്ക് എത്തിയില്ല; സ്വർണവിലയിൽ വർധനവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News