‘മലൈക്കോട്ടൈ വാലിബൻ’ ഫെബ്രുവരി 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടി റിലീസിനൊരുങ്ങി. ഫെബ്രുവരി 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്യുക. ‘കാണപ്പോറത് നിജം’ എന്ന കാപ്ഷനോടുകൂടിയാണ് ഡിസ്നി പ്ലസ് ഹോട്ട്സാറ്റാർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. വാലിബൻ തിയറ്ററുകളിലെത്തിയത് ജനുവരി 25നായിരുന്നു. സമ്മിശ്ര പ്രതികരണമാണ് വാലിബൻ തിയറ്ററുകളിലെത്തിയത് നേടിയത്.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് വാലിബന്റെ നിർമാണം. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും വാലിബൻ എത്തും.

ALSO READ: ‘പോച്ചർ’ ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ എത്തും

പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

ALSO READ: അജിത്തിന്റെ ഹിറ്റ് ചിത്രം റീ റിലീസിനൊരുങ്ങുന്നു; ആകാംക്ഷയില്‍ പ്രേക്ഷകര്‍

സൊണാലി കുൽക്കർണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരിപ്രശാന്ത് വര്‍മ്മ, സുചിത്ര നായര്‍ എന്നിവരും വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News