ഇവിടെ മാത്രമല്ല അങ്ങ് യൂറോപ്പിലും; റെക്കോർഡ് റിലീസിനായി മലൈക്കോട്ടൈ വാലിബൻ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റേതായി വരുന്ന ഒരോ അപ്ഡേറ്റും ആരാധകർക്കിടയിൽ അത്രതന്നെ സ്വീകാര്യത ലഭിക്കാറുണ്ട്. ജനുവരി 25 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ യൂറോപ്യന്‍ റിലീസ് സംബന്ധിച്ച വിവരമാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്ന വിവരം.

ALSO READ: എന്താ മാറ്റം! പുതിയ ലുക്കിലെ വിജയിയെ കണ്ട് അമ്പരന്ന് ആരാധകർ

അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന്‍ എത്തും. റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക. മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണിത്.

കൂടാതെ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയിലും മലയാളത്തില്‍ നിന്ന് ഇടം നേടിയ ഒരേയൊരു ചിത്രമായി വാലിബന്‍ മാറിയിരിക്കുകയാണ്. 20 ചിത്രങ്ങളുടെ ലിസ്റ്റില്‍ 13-ാം സ്ഥാനത്താണ് മലൈക്കോട്ടൈ വാലിബന്‍.

സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ALSO READ: പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News