എൻ്റെ അച്ഛനാണ് മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ കമ്മലുണ്ടാക്കിയത്, അതും കൈകൊണ്ട്; വീഡിയോ പങ്കുവെച്ച് സേതു ശിവാനന്ദൻ

സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സും ഫസ്റ്റ് ലുക്കുമെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലുള്ള ഒരു കമ്മലാണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത്. എന്നാൽ ഈ കമ്മലിന് പിന്നിൽ ഒരു കഥയുണ്ടെന്ന് പറയുകയാണ് സേതു ശിവാനന്ദൻ എന്ന കൺസെപ്റ്റ് ആർട്ടിസ്റ്റ്.

ALSO READ: നടൻ രജനികാന്തിന്റെ വസതിയിൽ വെള്ളം കയറി; വീഡിയോ

സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് വാലിബന്റെ കമ്മലിനേക്കുറിച്ച് സേതു ശിവാനന്ദൻ പറഞ്ഞത്. തന്റെ അച്ഛനാണ് ഈ കമ്മൽ നിർമിച്ചതെന്ന് സേതു പറയുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരം കൈകൊണ്ടാണ് ഇത് നിർമിച്ചതെന്നും, അച്ഛൻ സ്വർണപ്പണിക്കാരനാണെന്നും കമ്മൽ നിർമിക്കുന്നതിന്റെ വിവിധഘട്ടങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് സേതു പറഞ്ഞു.

സേതു ശിവാനന്ദൻ പറഞ്ഞത്

ദേ ഇതാണ് വാലിബൻ സിനിമയിൽ ലാലേട്ടൻ ഉപയോഗിച്ച കമ്മൽ. ഇത് ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരമാണ് ചെയ്തത്. ഈ കമ്മൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്. അച്ഛന്റെ പേര് ശിവാനന്ദൻ എന്നാണ്. അച്ഛൻ സ്വർണപ്പണിക്കാരനാണ്. സ്വർണാഭരണങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്. കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കിൽ ആണ് അച്ഛൻ വർക്ക് ചെയ്യുന്നത്.

ALSO READ: 2005 ലെ ഐ എഫ് എഫ് കെ കാലം, രോഷാകുലരായ പ്രതിനിധികളെ ആശ്വസിപ്പിക്കുന്ന കമലും കെ ജി ജോർജും; വൈറലായി ചിത്രം

ഈ ഒരു ആഭരണത്തിന് റഫ് ഫീൽ വേണം, കൈകൊണ്ടു നിർമിച്ചതാകണം എന്നാണ് ലിജോ സാർ പറഞ്ഞത്. അതനുസരിച്ചാണ് ഈ കമ്മൽ ഉണ്ടാക്കിയത്. കഴിഞ്ഞദിവസം സിനിമയുടെ ടീസർ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ടീസറിന്റെ ആദ്യ ഷോട്ടിൽ തന്നെ ഈ കമ്മൽ കാണിക്കുന്നുണ്ട്. തങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News