മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആയിരുന്നു മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം വാലിബൻ നേടിയത് 5.85 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനു പുറത്തു നിന്നും ഒരു കോടിക്കു മുകളിൽ കളക്‌ഷൻ ലഭിച്ചു. ജിസിസി, ഓവർസീസ് കളക്‌ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ ഗ്രോസ് കലക്‌ഷൻ.
ALSO READ: 12 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 54 വര്‍ഷം കഠിനതടവ്
രണ്ടാം ദിവസം ചിത്രം നേടിയത് 2 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “ഒരിക്കല്‍ തട്ടിയെടുക്കപ്പെടുകയും വലിച്ചുകീറപ്പെടുകയും ചെയ്തു. ഇനി ഇത് കാത്തുസൂക്ഷിക്കപ്പെടും, സംരക്ഷിക്കപ്പെടും” എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.
ALSO READ: വനഭൂമിയിൽ അതിക്രമിച്ച് കയറി; കാട്ടാനയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരികൾക്ക് 25000 രൂപ പിഴ
അതേസമയം പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here