‘‘കൺകണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’’; മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസായി

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസായി.‘‘കൺകണ്ടത് നിജം, കാണാതത് പൊയ്; നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’’എന്ന മോഹൻലാലിന്റെ മാസ്സ് ഡയലോഗും ടീസറിലുണ്ട്.1.30 മിനിറ്റുള്ളതാണ് ടീസർ‌. പ്രശാന്ത് പിള്ളയുടെ മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്.

ALSO READ: വിദ്യാർഥികളടക്കമുള്ളവർക്ക് പാർട്ട് ടൈം ജോലി ഒരുക്കുന്നത് നല്ല ആശയമാണ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. ജൂണ്‍ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയായ ചിത്രം ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രോജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.

ALSO READ: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന പദവി കൊൽക്കത്തയ്ക്ക്; നേട്ടം കരസ്ഥമാക്കുന്നത് മൂന്നാം തവണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News