കാത്തിരിപ്പിന് വിരാമം; മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ റിലീസ് ഇന്ന്

സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലർ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് വൈകിട്ട് 7.30 ന് എത്തും. മോഹൻലാൽ തന്നെയാണ് ഈക്കാര്യം അറിയിച്ചിരിക്കുന്നത്. ഏറെ ആവേശത്തോടെ പ്രേക്ഷകർ സിനിമയുടെ ഓരോ അപ്ഡേറ്റും ഏറ്റെടുക്കുന്നത്. ആവേശത്തോടെയാണ് ട്രെയ്‍ലര്‍ റിലീസിം​ഗ് പ്രഖ്യാപനം ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

Also read:കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്; യൂണിഫോമുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതാണ് ഈ സിനിമയുടെ പ്രത്യേകതയും. എല്ലായ്പ്പോഴും പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്യിക്കാറുള്ള ലിജോയും ദി കംപ്ലീറ്റ് ആക്റ്ററും ഒത്തുചേരുമ്പോള്‍ അത്ഭുതത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.

130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also read:കോടികളുടെ ആമ്പർ ഗ്രീസ് ഇടപാട്: തട്ടിക്കൊണ്ട് പോയ യുവാക്കളെ മോചിപ്പിച്ച് പൊലീസ്, ഏഴു പേർ അറസ്റ്റിൽ

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ചിത്രത്തിന്‍റെ റിലീസ് ജനുവരി 25 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  വിദേശത്തും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം റിലീസ് ചെയ്യുക. യൂറോപ്പില്‍ 35 ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.യുഎസില്‍ 39 സംസ്ഥാനങ്ങളിലെ 146 നഗരങ്ങളിലും ചിത്രം എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News