പാലക്കാട് മലമ്പുഴയില്‍ പരിക്കേറ്റ കാട്ടാന ചരിഞ്ഞു

പാലക്കാട് മലമ്പുഴയില്‍ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകിട്ട് 5:00 മണിയോടെയാണ് ആന ചരിഞ്ഞത്. പരിക്കേറ്റാണ് ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സകള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞദിവസം കിടന്ന ആനയ്ക്ക് പിന്നീട് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

Also Read: സാമൂഹിക വിരുദ്ധരെ ബഹിഷ്‌ക്കരിക്കും: മാനവീയം വീഥി കൾച്ചറൽ അലയൻസ്

മലമ്പുഴ കൊട്ടേക്കാട് റെയില്‍വേ ട്രാക്ക് മറികടക്കുന്നതിനിടെ രണ്ട് ദിവസം മുന്‍പാണ് കാട്ടാനയ്ക്ക് പരുക്കേറ്റത്. ആനയുടെ ശരീരത്തില്‍ ട്രെയിന്‍ നേരിട്ട് ഇടിച്ചതിന്റെ പരുക്കുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതായിരുന്നുവെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വയം എഴുന്നേല്‍ക്കാന്‍ ആന ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News