മലനാട് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്; 25 വർഷം നീണ്ട യുഡിഎഫ് ഭരണമാണ് അവസാനിച്ചത്

നെടുംകണ്ടം മലനാട് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. 25 വർഷം നീണ്ട യുഡിഎഫ് ഭരണമാണ് അവസാനിച്ചത്. എൽഡിഎഫ് നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു.

also read: നവകേരള സദസ്സിൽ പങ്കെടുത്ത യു ഡി എഫ് നേതാക്കൾക്ക് സസ്പെൻഷൻ

ബാങ്ക് ഭരണം പിടിക്കുന്നതിന് വേണ്ടി എൽഡിഎഫിന്റെ മുതിർന്ന നേതാക്കളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. സിപിഐഎമ്മിന്റെ ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, രാജാക്കാട് ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, വണ്ടൻമേട് ഏരിയ സെക്രട്ടറി ടി എസ് ബിസി , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ, സിപിഐയുടെ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സി യു ജോയ് ഉൾപ്പെടെ ജില്ലയിലെ പ്രമുഖരായ നേതാക്കളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

also read: Video | ‘മന്ത്രീ… ഞങ്ങളുടെ സ്‌കൂളിന് 10 ദിവസത്തെ അവധി തരുമോ ?’; കുട്ടിക്കുറുമ്പന്‍മാര്‍ക്ക് മറുപടി നല്‍കി വീണാ ജോര്‍ജ്

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടുകൂടി എൽഡിഎഫ് പ്രവർത്തകർ നെടുങ്കണ്ടം ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News