ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രദക്ഷിണ വഴി സൗജന്യമായി വിട്ടുനൽകി അബ്ദുറസാഖ്

മലപ്പുറത്ത് എടവണ്ണപ്പാറയിൽ ക്ഷേത്രത്തിനു പ്രദക്ഷിണവഴിയൊരുക്കാൻ സൗജന്യമായി ഭൂമി നൽകി കെ എം അബ്ദുറസാഖ്. എടവണ്ണപ്പാറയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അരിപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി വിപുലീകരിക്കാനാണ് അബ്ദുറസാഖ് 32 മീറ്റർ നീളത്തിൽ 2 സെന്റ് വിട്ടുനൽകിയത്.

Also read:ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്

കഴിഞ്ഞ കുറെ വർഷങ്ങളായി ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി വിപുലീകരിക്കാനുള്ള പദ്ധതിയുടെ ആലോചന നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് ചേർന്നുള്ള ഭൂമി ലഭിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകനായ അൽ ജമാൽ നാസറിനെ ക്ഷേത്ര കമ്മിറ്റി സമീപിച്ചിരുന്നു.

Also read:മദ്യപാനത്തിനിടെ തർക്കം; കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

ഭൂമി വാങ്ങാനായി നാസറും ക്ഷേത്ര കമ്മിറ്റിക്കാരും റസാഖിനെ ബന്ധപ്പെട്ടപ്പോഴാണ് സൗജന്യമായി ഭൂമി നൽകാമെന്നു അറിയിച്ചത്. ക്ഷേത്ര സമിതി ആവശ്യപ്പെട്ടത്ര ഭൂമി അളന്നുനൽകി. ഏറെക്കാലം പ്രവാസിയായിരുന്ന റസാഖ് കാമശ്ശേരി മഹല്ല് കമ്മിറ്റിക്കു കീഴിലുള്ള നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News