മലപ്പുറം എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട്; ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ഹൈക്കോടതി

മലപ്പുറം എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട് ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ പരാമർശം.

ALSO READ: ‘എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകും’: ഇ പി ജയരാജന്‍

ലീഗ് ഭരണത്തിലുള്ള ബാങ്കിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ , ഇഡി എന്നീ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. സിബിഐയ്ക്കും ഇഡിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കുഞ്ഞാലിക്കുട്ടിയുടെ മകൻ , ബിനാമി ഹരികുമാർ എന്നിവ വർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. സംസ്ഥാന സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: അധ്യക്ഷ പദവിയിലടക്കം പുനഃസംഘടന; ജെ പി നദ്ദയെ മാറ്റാനൊരുങ്ങി ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News