ഡോ. അബ്ദുൾ സലാമിന് ‘നോ എൻട്രി’; മോദിയുടെ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി. മലപ്പുറം ബിജെപി സ്ഥാനാർഥിയായ ഡോ. അബ്ദുൽ സലാമിനെയാണ് പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നത്. അതേസമയം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികൾ സഞ്ചരിച്ചത് പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിലാണ്.

Also Read: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്

ക​ന​ത്ത സുരക്ഷാ വ​ല​യ​ത്തിൽ പാലക്കാട് നഗരത്തിലെ അഞ്ച് വിളക്ക് ജങ്ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയായിരുന്നു മോദിയുടെ റോഡ് ഷോ നടന്നത്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​അ​ബ്ദു​ൽ സ​ലാമിനെ കേരളത്തിലെ ഏ​ക മു​സ്‍ലിം സ്ഥാ​നാ​ർ​ഥി​യാ​യാണ് ബി.ജെ.പി അവതരിപ്പിച്ചത്.

Also Read: കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു; 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് കടമെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News