ഇൻസ്റ്റാഗ്രാം റെക്കോർഡുകൾ തൂത്തുവാരി മലപ്പുറത്തുകാരന്റെ ഫുട്ബോൾ ഷോട്ട്

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുമായി മലപ്പുറത്തുകാരന്റെ ഫുട്ബോൾ ഷോട്ടിന്റെ വീഡിയോ. അ​രീ​ക്കോ​ട് മാ​ങ്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ് വാ​നാ​ണ് ഇൻസ്റ്റാഗ്രാമിൽ കോടികളുടെ ആരാധനാപാത്രമായത്. നി​ല​വി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​ർ വീ​ക്ഷി​ച്ച റീ​ൽ ഫ്രീ ​സ്റ്റൈ​ൽ വി​ഡി​യോ ഉ​ൾ​പ്പെ​ടെ ചെ​യ്യു​ന്ന ഇ​റ്റ​ലി​ക്കാ​ര​ൻ കാബിയുടേതാണ്. കാബിയുടെ ഏറ്റവും കാഴ്ചക്കാരുള്ള വീഡിയോക്ക് 289 മില്യൺ വ്യൂവേഴ്സ് ആണുള്ളത്.

ALSO READ: കനകക്കുന്നില്‍ ചാന്ദ്ര വിസ്മയം തീര്‍ത്ത് ‘മ്യൂസിയം ഓഫ് ദ മൂണ്‍’ 

അ​തി​നെ മ​റി​ക​ട​ന്നാ​ണ് റി​സ് വാ​ൻ 10 ദി​വ​സം മു​മ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ തട്ടുന്ന വീഡിയോ റെക്കോർഡുകൾ ബേധിച്ചത്‌. റിസ് വാന്റെ വീഡിയോ ഇതിനോടകം 350 മില്യൺ ആളുകളാണ് കണ്ടത്. പ്രതീക്ഷിക്കാതെയുള്ള നേട്ടത്തിന്റെ സന്തോഷത്തിലാണ് റിസ് വാൻ. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി കണ്ടുവരുന്ന ഫ്രീ ​സ്റ്റൈ​ൽ ഫു​ട്ബാ​ളി​ലേ​ക്ക് റി​സ് വാ​ൻ എ​ത്തു​ന്ന​ത്.

ALSO READ: സൗദിയിൽ വിവാഹം ചെയ്യണമെങ്കിൽ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കണം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഫ്രീ​സ്റ്റൈ​ൽ താ​ര​ങ്ങ​ളു​ടെ വി​ഡി​യോ​ക​ൾ പ്ര​ചോ​ദ​ന​മാ​യാ​ണ് ഈ ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. പ്രൊഫഷണൽ ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ​ക്ക് പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് പ​ന്ത് കൊ​ണ്ട് ഈ ​മി​ടു​ക്ക​ൻ ചെ​യ്യു​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News