തിരുനാവായ സൗത്ത് പല്ലാറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വാക്കാട് സ്വദേശി മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (8) ആണ് മരിച്ചത്. വാക്കാട് കടപ്പുറം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
Also read:പതിമൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; ദര്‍സ് അധ്യാപകന്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം സൗത്ത് പല്ലാറിൽ ബന്ധുവീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവീടിൻ്റെ സമീപത്തുകൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് കുട്ടി കാൽതെന്നി വീഴുകയായിരുന്നു. വീട്ടുകാരുബഹളം കേട്ട് ഓടികൂടിയ നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വാക്കാട് ജുമാ മസ്ജിദിൽ ഖബറടക്കും.
Also read:ചങ്ങനാശ്ശേരിയിൽ വാഹനാപകടം: സ്വകാര്യ ബസ് കാറിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതര പരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here