മലപ്പുറത്ത് ഹോട്ടലിൽ കയറി മോഷണം; അറസ്റ്റ്

മലപ്പുറം വളാഞ്ചേരി ഹോട്ടലിൽ കയറി മോഷണം നടത്തിയ ആളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ക്യാഷ് കൗണ്ടറിൽ നിന്നു പണം മോഷ്ടിച്ച വളാഞ്ചേരി സ്വദേശി പരപ്പിൽ അജ്മലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: ബിജെപി പഞ്ചായത്തംഗത്തിനെതിരെ ബലാത്സംഗക്കേസ്

മലപ്പുറം വളാഞ്ചേരി – കോഴിക്കോട് റോട്ടിൽ പ്രവർത്തിക്കുന്ന വെജ് വി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകർത്തായിരുന്നു മോഷണം. ക്യാഷ് കൗണ്ടറിൽ നിന്നു പണം കവർന്നു. സംഭവത്തിൽ വളാഞ്ചേരി സ്വദേശി പരപ്പിൽ അജ്മലിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് മോഷണം നടന്നത്. കട ഉടമ രാവിലെ ഹോട്ടൽ തുറക്കാൻ വന്നപ്പോൾ ആണ് മോഷണം നടന്നതറിയുന്നത്. പൊലീസ് എത്തി ഹോട്ടലിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. വളാഞ്ചേരി സ്വാഗത് ബാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി മുമ്പും കടയിൽ കയറി ബാറ്ററി മോഷണം നടത്തിയത്തിന് പിടിയിലായിരുന്നു. നിരവധി കേസിൽ പ്രതിയായായ ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി ഡിമാന്റ് ചെയ്തു.

Also read: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ശബ്ദവോട്ടോടെ തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News