മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പുനഃസംഘടനാ ഉപസമതിയില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് രാജിവെച്ചു. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് എന്നിവര്‍ സുധാകരന്‍ പക്ഷത്തോടൊപ്പം നിന്നു. എ ഗ്രൂപ്പുകാരെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. മണ്ഡലം പ്രസിഡന്റുമാരെ ജില്ലാ തലത്തില്‍ തീരുമാനിക്കാനുള്ള കെപിസിസി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമവായ കമ്മിറ്റി രൂപീകരിച്ചിരുന്നു.
READ ALSO:തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്, തിരിച്ചുകയറാൻ വഴികളില്ല: സൗത്താഫ്രിക്കയുടെ സർവാധിപത്യം
8 തവണ യോഗം ചേര്‍ന്ന കമ്മിറ്റി 10 ഇടങ്ങളിലൊഴികെ 100 മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്ത് പട്ടിക കൈമാറിയിരുന്നു. പിന്നീട് ഈ പട്ടികയില്‍ നിന്നു 13 പേര്‍ കൂടി പുറത്തായതാണ് പ്രതിഷേധത്തിനു കാരണം. പരാതി പരിഹരിക്കപ്പെടാത്തത്തില്‍ പ്രതിഷേധിച്ചാണ് പുനഃസംഘടനാ ഉപസമതിയില്‍ നിന്നു ആര്യാടന്‍ ഷൗക്കത്ത് രാജിവെച്ചത്.
READ ALSO:പെരുമ്പാവൂരിലെ ലൈംഗികാതിക്രമം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
ജില്ലയിലെ എ ഗ്രൂപ്പുകാര്‍ മുഴുവന്‍ രാജിവെയ്ക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. സംസ്ഥാന നേതൃത്വം നീതിപൂര്‍വം ഇടപെടണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here