മലപ്പുറം ജില്ലാ ബാങ്ക് ലയനം: സര്‍ക്കാര്‍ നടപടി നിയമപരം, അംഗീകരിച്ച് ഹൈക്കോടതി

മലപ്പുറം ജില്ലാ ബാങ്ക് ലയനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്  യുഡിഎഫ് നേതാക്കളുടെ ഹര്‍ജി തള്ളി.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലീഗ് നേതാവ് യുഎ ലത്തീഫ് എംഎല്‍എ നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് കണ്ടെത്തി ശരിവച്ച സിംഗിള്‍ ബഞ്ച് നടപടിക്കെതിരെ യു ഡി എഫ് നേതാക്കള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. കേസ് സമഗ്രമായി പരിശോധിച്ച ഡിവിഷന്‍ ബഞ്ചും സര്‍ക്കാര്‍ നടപടി അംഗീകരിച്ചു. ഇത് സംബന്ധിച്ച് സഹകരണ നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി നിയമപരമാണെന്ന് ജസ്റ്റിസുമാരായ അമിത് റാവലും സി എസ് സുധയും ഉത്തരവില്‍ വ്യക്തമാക്കി. ലയന പ്രമേയമോ അഡ്മിനിസ്ട്രേറ്റര്‍ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റി നിയമ ഭേദഗതി.

ALSO READ ;കേരളത്തില്‍ ഉയര്‍ന്ന താപനില; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിര്‍ബന്ധിതമായി ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാന്‍ കേരള ബാങ്കിന് ഇത് അധികാരം നല്‍കി. ഡിവിഷന്‍ ബഞ്ച് കുടി ശരിവച്ചതോടെ കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ത്ത യു ഡി എഫിന് കനത്ത തിരിച്ചടിയായി . മലപ്പുറം ബാങ്ക് ചെയര്‍മാനും ലീഗ് നേതാവുമായ യു എ ലത്തീഫ് എംഎല്‍എ , മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണസംഘം പ്രസിഡണ്ടുമാര്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. വാദത്തിനിടെ സര്‍ക്കാരിനെതിരായി നിലപാടെടുത്ത റിസര്‍വ് ബാങ്കിനെയും കോടതി വിമര്‍ശിച്ചു. അനുമതി നല്‍കിയ ശേഷം കോടതിയില്‍ എതിര്‍ത്തത് എന്തിനെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News