മലപ്പുറത്ത് വീടിനുള്ളിലെ തീപിടിത്തം; ഗൃഹനാഥൻ ഉൾപ്പെടെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു

മലപ്പുറം പൊന്നാനിയില്‍ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമത്തിൽ മൂന്നു പേർ മരിച്ചു. ഗൃഹനാഥൻ പുത്തൻപള്ളി പുറങ്ങ് സ്വദേശി മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടർന്നാണ് കൂട്ട ആത്മഹത്യ എന്നാണ് നിഗമനം.

Also read:ദിവസങ്ങള്‍ മാത്രം മതി, കണ്ണിനു ചുറ്റും കറുപ്പു നിറം മാറാന്‍ ഒരെളുപ്പവഴി

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പൊന്നാനിക്കടുത്ത് പുറങ്ങില്‍ ഏറാട്ട് വീട്ടിൽ മണികണ്ഠനാണ് വീടിന് തീവെച്ചത്. മണികണ്ഠനും അമ്മ ഏറാട്ട് വീട്ടില്‍ സരസ്വതി, മണികണ്ഠന്റെ ഭാര്യ റീന എന്നിവരും മരിച്ചു. മക്കൾ അനിരുദ്ധന്‍, നന്ദന എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Also read:ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

തൃശൂർ ജൂബിലി മിഷനിൽ ചികിത്സയിലിരിക്കേയാണ് മൂന്നു പേരും മരിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വാതിൽ തകർത്ത് അകത്തു കടന്ന് അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചത്. എല്ലാവരും ഒരു കിടപ്പുമുറിയിലായിരുന്നു. പെട്രോൾ ഒഴിച്ചാണ് തീ വെച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News