മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍

Gold

മലപ്പുറം എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയിലെ പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാര്‍, നൗഫല്‍, കോഴിക്കോട് സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സ്വദേശി ജിബിന്റെ ബാഗില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്.

ALSO READ:തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെഎസ്‌യുവിന്റെ കലാപ ആഹ്വാനം: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധവുമായി എസ്എഫ്‌ഐ

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ജ്വല്ലറിയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നുകിടക്കുന്നതു കണ്ടു. പിന്നാലെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്.

ALSO READ:പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനാവില്ല: സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News