മലപ്പുറം വിഷയം: അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണം എന്ന് മുഖ്യമന്ത്രി

മലപ്പുറം വിഷയത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധപൂര്‍വമായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് 12 മണിക്ക് വിഷയം ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു.തെറ്റിദ്ധാരണ പരത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് സഭയില്‍ അറിയിച്ചു മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഗാസയിലെ ഇസ്രയേല്‍ വംശഹത്യക്ക് ഒരാണ്ട്; നിരപരാധികളുടെ ചോരയും കണ്ണീരും വീണ ദിനങ്ങള്‍, എന്ന് അവസാനിക്കും ഈ കൂട്ടക്കുരുതി?

മലപ്പുറം വിഷയത്തില്‍ അടിയന്തര പ്രമേഹത്തിന് വെട്ടിലായിരിക്കുകയാണ് പ്രതിപക്ഷം. മലപ്പുറം വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് പ്രതിപക്ഷം വെട്ടിലായത്. ഇതിനുശേഷമാണ് പ്രതിപക്ഷ നേതാവിനെ അവഹേളിച്ചു എന്ന വിഷയം ഉയര്‍ത്തി പ്രതിപക്ഷം സഭയില്‍ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News