ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. നഗരത്തിലെ പ്രധാന ജ്വല്ലറികളിൽ ഒന്നായ സ്വർണ കടയിലാണ് കവർച്ച നടന്നത്.

ഇന്നലെ രാത്രി പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച നടത്തിയത്. ജൂബിലി ജംക്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിൽ എത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. പരുക്കുകളോടെ യൂസഫും ഷാനവാസും ആശിപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: ഒരു യൂണിവേഴ്‌സിറ്റി കൊച്ചിയിലേക്ക് ഒഴുകിയെത്തി; ‘സെമസ്റ്റര്‍ അറ്റ് സീ’ കരക്കടുത്ത ഏക സംസ്ഥാനമായി കേരളം

ജ്വല്ലറി ഉടമകളുമായി കവർച്ച സംഘത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉടമകളിൽ നിന്ന് കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കവർച്ച സംഘത്തിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതുൾപ്പെടെ ഉള്ള കാര്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News