മലപ്പുറം കോട്ടയ്ക്കലില്‍ മുസ്ലിം ലീഗില്‍ ഭിന്നത ശക്തം

മലപ്പുറം കോട്ടയ്ക്കലില്‍ മുസ്ലിം ലീഗില്‍ ഭിന്നത ശക്തം. കോട്ടയ്ക്കല്‍ നഗരസഭയില്‍നിന്ന് ബുഷ്‌റ ഷബീര്‍ അധ്യക്ഷ പദവിയും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് രാജി.

കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്ലിം ലീഗില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വിഭാഗീയത രൂക്ഷമായതോടെയാണ് മുനിസിപ്പല്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും പുറത്തേക്ക് പോവുന്നത്. ബുഷ്‌റ ഷബീര്‍ രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറി. വൈസ് ചെയര്‍മാന്‍ പി പി ഉമ്മറിനോടും രാജിവയ്ക്കാന്‍ ജില്ലാ മുസ്ലിം ലീഗ് നേതൃത്വം നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡോ.ഹനീഷയും കുഞ്ഞൂട്ടിയും പുതിയ ഭാരവാഹികളാകും. ഭിന്നതകള്‍ക്കിടയിലും ചുമതലകള്‍ നിര്‍വഹിച്ചെന്ന് ബുഷ്‌റ ഷബീര്‍ പറഞ്ഞു.

Also Read; മധ്യപ്രദേശില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം

മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസര്‍ വിഭാഗവും ബുഷ്‌റാ ഷെബീര്‍ അനുകൂലികളും തമ്മിലുള്ള ഭിന്നത ഭരണനടത്തിനെ ബാധിച്ചിരുന്നു. മുന്‍മന്ത്രിയും ലീഗ് സംസ്ഥാന നേതാവുമായിരുന്ന യു.എ ബീരാന്റെ മകന്‍ ഷബീറിന്റെ ഭാര്യയായ ബുഷ്റ ഈസ്റ്റ് വി വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായത്. ബുഷ്റയെ വനിതാ ലീഗിന്റെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനാണ് രാജിയെന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News