മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി

Vishnujith Missing Malappuram

മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സുഹൃത്ത് ശരത്തിൻ്റെ സഹായത്തോടെയാണ് വിഷ്ണു ജിത്തിനെ കണ്ടെത്തിയത്. ഈ മാസം നാലിനായിരുന്നു യുവാവിനെ കാണാതായത്. തുടർന്ന് മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ജിത്തിനെ ഊട്ടിയിൽ കണ്ടെത്തിയത്.

ALSO READ : സുഹൃത്തിൽ നിന്നും ഒരുലക്ഷം രൂപ കടം വാങ്ങിയെന്ന് പറഞ്ഞു, മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല ; കാണാതായ നവവരന്റെ സഹോദരിയുടെ വാക്കുകൾ ഇങ്ങനെ

ഇന്ന് വീട്ടുകാർ ഫോണിലേക്ക് വിളിച്ചപ്പോൾ യുവാവിന്റെ ഫോൺ ഓൺ ആയി. രാവിലെ 8 മണിയ്ക്ക് ആണ് ഫോൺ ഓൺ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഊട്ടിയിലെ കൂനൂരിലാണ് ലൊക്കേഷൻ കാണിച്ചത്. സുഹൃത്ത് ശരത്തായിരുന്നു കോൾ എടുത്തത്. എന്നാൽ ഒന്നും സംസാരിക്കാതെ ശരത്ത് കോൾ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News