സുഹൃത്തിൽ നിന്നും ഒരുലക്ഷം രൂപ കടം വാങ്ങിയെന്ന് പറഞ്ഞു, മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല ; കാണാതായ നവവരന്റെ സഹോദരിയുടെ വാക്കുകൾ ഇങ്ങനെ

വിവാഹം നടക്കുന്നതിന് മുൻപായി കാണാതായ നവവരന്റെ അന്വേഷണം കോയമ്പത്തൂരിൽ പുരോഗമിക്കുന്നു. സെപ്റ്റബർ നാലിന് ആയിരുന്നു മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെ (30) കാണാതായത്. സെപ്റ്റബർ 8 ന് വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണുജിത്ത് നാടുവിട്ടത്. ഇപ്പോഴിതാ അവസാനം വിളിച്ചപ്പോൾ സാധാരണ രീതിയിലാണ് യുവാവ് സംസാരിച്ചതെന്നും, ഒരു ലക്ഷം രൂപ സുഹൃത്തിൽ നിന്നും വാങ്ങിയിരുന്നുവെന്ന് പറഞ്ഞിരുന്നു എന്നും ആണ് വിഷ്ണുജിത്തിന്റെ സഹോദരി പറയുന്നത്. മാത്രമല്ല യുവാവ് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തിൽ നിന്നും അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേർത്തു.

ALSO READ : മലപ്പുറത്ത് യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു

ഈ മാസം നാലാം തീയതി പാലക്കാട് പോകുന്നു എന്ന് പറഞ്ഞ് ആയിരുന്നു യുവാവ് വീട്ടിൽ നിന്നും പോയതാണ്. എന്നാൽ പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനാണ് വിഷ്ണു പാലക്കാട് സുഹൃത്തിന്റെ പക്കലെത്തിയത്. അന്ന് എട്ടു മണിക്ക് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്നം ഉണ്ട്, അത് തീർത്തിട്ട് വരാം എന്ന് പറഞ്ഞു. എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. താലിമാലയും മോതിരവും മാത്രമാണ് വാങ്ങാൻ ബാക്കിയുണ്ടായിരുന്നതെന്നുമാണ് സഹോദരി പറയുന്നത്. മാത്രമല്ല മറ്റ് പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും സഹോദരി ഇതിനോടൊപ്പം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News