ഷെയര്‍ചാറ്റ് വഴി പിറന്നാള്‍ ആശംസ അയച്ച് അടുപ്പത്തിലാകും; പിന്നാലെ പീഡനം; പോക്‌സോ കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ വെങ്ങാട് സ്വദേശിയായ ഗോകുലാണ് അറസ്റ്റിലായത്. സമൂഹമാധ്യമമായ ഷെയര്‍ചാറ്റ് വഴിയാണ് ഗോകുല്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Also read- ആശുപത്രിയില്‍ ബഹളംവെച്ചതിന് അറസ്റ്റിലായ പ്രതി എസ്‌ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു

കഴക്കൂട്ടം പൊലീസ് കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിക്കായി അന്വേഷണം വ്യാപകമാക്കിയിരുന്നു. ഷെയര്‍ചാറ്റ് വഴി പിറന്നാള്‍ ആശംസകള്‍ അയച്ചാണ് പ്രതി പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു. അടുപ്പം മുതലെടുത്ത് പീഡിപ്പിക്കും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Also read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍

സമാന സംഭവത്തില്‍ പ്രതിക്കെതിരെ നേരത്തേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഇയാള്‍ സമാന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി കരുനാഗപ്പള്ളിയില്‍ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്യുമ്പോഴാണ് വീണ്ടും അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News