‘കേരള സ്‌റ്റോറി’ക്കെതിരെ മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി, സിനിമ മുസ്ലിംങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ

വിവാദ ചിത്രം കേരള സ്റ്റോറിക്കെതിരെ മലപ്പുറത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയുമായിരുന്ന അബ്ദുല്‍ സലാം രംഗത്ത്.സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കേരള സ്റ്റോറിയെന്ന സിനിമ തന്നെ ബാധിക്കുമെന്ന് സലാം പറഞ്ഞു. സിനിമ മുസ്‌ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്നത് വസ്തുതാപരമായ കാര്യമാണെന്നും, സിനിമയെ പാര്‍ട്ടി പിന്തുണക്കുന്നുണ്ടെങ്കിലും തന്റെ ഈ അഭിപ്രായം വ്യക്തിപരമാണെന്നും സലാം പറഞ്ഞു.

ALSO READ: ‘വീ വാണ്ട് ധോണി’, ഇത്രയും ആരാധകരുള്ള ഒരു ക്രിക്കറ്റർ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല; ആർത്തിരമ്പി ആരാധകർ; തലവര മാറ്റുന്ന ‘തല’

‘തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സമയത്ത് സിനിമ കൊണ്ട് വന്നത് മലപ്പുറം പോലെ 70 ശതമാനം മുസ്‌ലിം ന്യൂനപക്ഷമുള്ള സ്ഥലത്തെ സ്ഥാനാര്‍ത്ഥിയെ തീര്‍ച്ചയായും ബാധിക്കും. അയോധ്യ വിഷയം കത്തിച്ചു, ഗ്യാന്‍വാപി കത്തിച്ചു, സി.എ.എ കത്തിച്ചു. ഇപ്പോള്‍ കേരള സ്‌റ്റോറിയും കത്തിക്കുകയാണ്. ഇതിന്റെ ചൂടില്‍ പൊരിയുന്നത് മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയായ താനാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്‌റ്റോറി വിവാദമാക്കിയത് ഈ സമയത്ത് അല്ലായിരുന്നെങ്കില്‍ ആ ചൂട് കുറഞ്ഞേനെ’, അബ്ദുല്‍ സലാം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News