മലപ്പുറത്ത് നവവധുവിന്റെ ആത്മഹത്യ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

malappuram suicide

മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നിറത്തിൻ്റെപേരിൽ ഭർത്താവും വീട്ടുകാരും അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ബന്ധുക്കളുടെ പരാതിയിൽ പോലിസും അന്വേഷണം ആരംഭിച്ചു.

കൊണ്ടോട്ടി സ്വദേശി പത്തൊമ്പതുകാരിയായ ഷഹാന മുംതാസാണ് മാനസിക പീഢനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. നിറം കുറവാണെന്ന് പറഞ്ഞ് ബന്ധുക്കളും കുറ്റപ്പെടുത്തി. വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു എന്നാണ് ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയുള്ള പരാതി.

Also Read: ഷഹാനയുടെ ആത്മഹത്യ; ബോബി ചെമ്മണ്ണൂര്‍ – ഹണി റോസ് കേസില്‍ ഹൈക്കോടതി പരാമര്‍ശം ചര്‍ച്ചയാകുന്നു

ഷഹാനയുടെ കുടുബത്തിൻ്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു. 2024 മെയ് 27 ന് ആയിരുന്നു വിവാഹം. വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ സ്വമേധയാ കേസ് എടുക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി കമ്മീഷൻ ഡയറക്ടർക്കും സി ഐക്കും നിർദേശം നൽകുകയായിരുന്നു. പൊലിസ് റിപ്പോർട്ടും കമ്മിഷൻ തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News