നബിദിന റാലിക്കിടെ ജാഥാ ക്യാപ്റ്റന് മുത്തംകൊടുത്തത് വലിയ കാര്യമല്ല; ഷീനയുടെ പ്രതികരണം

മലപ്പുറം കോഡൂര്‍ വലിയാടില്‍ നബിദിന റാലിക്ക് നോട്ടുമാലയിട്ട ശേഷം ജാഥാ ക്യാപ്റ്റന് മുത്തംകൊടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഷീന എന്ന യുവതിയാണ് വീഡിയോയിലൂടെ ശ്രദ്ധേയയായിരിക്കുന്നത്. താനും കുടുംബവും വർഷങ്ങളായി നബിദിന റാലി കാണാന്‍ പോകുമെന്നും നബിദിനത്തില്‍ വലിയാട് മദ്രസയില്‍ നടക്കുന്ന അന്നദാനത്തില്‍ പങ്കെടുക്കുമെന്നും ഷീന പറയുന്നു. എന്നാൽ ഈപ്രാവശ്യം നോട്ടുമാലയിടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതുകൊണ്ടാണ് താൻ വൈറലായി മാറിയത്. നബിദിനത്തിലും ഉത്സവങ്ങളിലുമൊന്നും മത രാഷ്ട്രീയ വ്യത്യാസം നോക്കാറില്ലെന്നും താൻ ചെയ്തത് അത്ര വലിയ കാര്യമായി കരുതുന്നില്ലെന്നും ഷീന പറഞ്ഞു.

ALSO READ: കണ്ണൂരില്‍ വീട്ടുമുറ്റത്തിരുന്ന ബൈക്കില്‍ അജ്ഞാതര്‍ പെട്രോളൊ‍ഴിച്ച് തീവെച്ചു, ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

നബിദിന റാലി കാണാൻ കാത്തുനിന്ന ഷീന റാലി അടുത്തെത്തിയപ്പോൾ നോട്ടുമാല സ്‌കൗട്ട് ക്യാപ്റ്റനെ അണിയിക്കുകയായിരുന്നു. ശേഷം കവിളില്‍ ഒരു ഉമ്മയും കൊടുക്കുകയായിരുന്നു. മലപ്പുറം കോഡൂര്‍ വലിയാട് തദ് രീസുല്‍ ഇസ്ലാം മദ്രസയുടെ നബിദിന റാലിക്കിടെയാണ് സംഭവം നടന്നത്. നോട്ടുമാലയിടുന്ന വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഷീനയെ കാണാനും ഇന്റർവ്യൂ എടുക്കാനുമായി എത്തിക്കൊണ്ടിരിക്കുന്നത്.

ALSO READ: 2023 ഏഷ്യന്‍ ഗെയിംസ്; സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News