40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ; ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്

ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്. അബ്ദുൾ റോഷൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങളും പരാതികളൂം കണക്കിലെടുത്താൽ ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ ഇതുവരേക്കും തട്ടിയതെന്നാണ് പൊലീസ് നിഗമനം.

ALSO READ: ‘ഇനിയും ഒളിച്ചിരിക്കാൻ വയ്യ’, പരോളിനിറങ്ങി മുങ്ങിയ തങ്കച്ചൻ 20 വർഷത്തിന് ശേഷം സ്വയം പൂജപ്പൂര ജയിലിലേക്ക്

നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകൾ ഇപ്പോൾ ഇയാളുടെ പി[പക്കൽ ഉണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് ഇയാൾ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി.

അറസ്റ്റിനെ തുടർന്ന് മലപ്പുറം പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്

ALSO READ: ചികിത്സക്കിടെ അരും കൊല, വന്ദനയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് സ്വപ്നങ്ങളിലേക്കുള്ള യാത്രക്കിടെ; ഓർമകളിൽ കുടുംബവും സുഹൃത്തുക്കളും

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതിനായിരത്തോളം സിംകാർഡുകളും നൂറ്റി എൺപതിൽപരം മൊബൈൽ ഫോണുകളും ഇയാളുടെപക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഇയാളുമായി ബന്ധമുള്ള മൊബൈൽ ഷോപ്പുകൾ പുതിയ സിം കാർഡ് എടുക്കാനെത്തുന്നവരുടെ ഫിംഗർ പ്രിന്റ് അവരറിയാതെ പല തവണകളായി ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്ത് ഇയാൾക്ക് സിംകാർഡ് ഒന്നിന് 50 രൂപ നിരക്കിൽ കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന സിംകാർഡുകളാണ് ഇയാൾ തട്ടിപ്പുകൾക്കായി നൽകിയിരുന്നത്.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, സ്റ്റേഷൻ ഹൌസ് ഓഫീസറായ പോലീസ് ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജൻ, പ്രത്യേക ജില്ലാ സൈബർ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്‌പെക്ടർ നജിമുദീൻ മണ്ണിശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജൽ പടിപ്പുര, സിവിൽ പോലീസ് ഓഫീസർമാരായ ഇ. ജി പ്രദീപ്, ഷാഫി പന്ത്രാല, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജരത്നം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News