മലപ്പുറത്ത് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിരലിൽ പുരട്ടുന്ന മഷിയിൽ നിന്ന് പൊള്ളലേറ്റതായി പരാതി

മലപ്പുറത്ത് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിരലിൽ പുരട്ടുന്ന മഷിയിൽ നിന്ന് പൊള്ളലേറ്റതായി പരാതി. മലപ്പുറം തവനൂർ മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് പൊള്ളലേറ്റത്. ഉദ്യോഗസ്ഥർ ആശുപത്രികളിൽ ചികിത്സ തേടി.

Also read:മംഗളാദേവിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 തമിഴ്നാട് വനപാലകര്‍ക്ക് പരിക്കേറ്റു

പലരുടെയും വിരലിൽ മഷി തട്ടി തൊലി അടർന്നുപോയി. വിരലിൻ്റെ അഗ്രഭാഗത്ത് മുറിവായവരും ഉണ്ട്. തവനൂർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അമ്പതോളം ഉദ്യോഗസ്ഥർക്കാണ് പൊള്ളലേറ്റത്.

Also read:തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമ തിരക്കിലേക്ക് കടന്ന് നടൻ മുകേഷ്

പോളിങ്ങിനു ശേഷം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഉദ്യോഗസ്ഥർ തങ്ങൾക്കുണ്ടായ അനുഭവം പങ്കുവെച്ചത്. അപ്പോഴാണ് അമ്പതോളം പേർക്ക് ഇത്തരത്തിൽ പൊള്ളലേറ്റതായി അറിയുന്നത്. കയ്യുറകളോ മറ്റു സുരക്ഷാ ഉപകരണങ്ങളോ നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News