ചുവപ്പു കുത്തി വരച്ച മൂന്ന് ചെങ്കൊടികൾ, കൂടെ അരിവാൾ ചുറ്റികയും. എന്നിട്ട് പെൻസിലുറക്കാത്ത കുഞ്ഞിക്കൈ കൊണ്ട് ഇങ്ങനെ കുറിച്ചു: “…എന്നിട്ട് ഞാനും ഉപ്പയും കൂടി സിപിഐഎം സമ്മേളനത്തിന് പോയി”. മലപ്പുറത്തെ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ നോട്ട് ബുക്ക് കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്. വെള്ളിയാഴ്ചത്തെ സംഭവങ്ങൾ ഡയറി രൂപത്തിലാണ് കുട്ടി നോട്ടുബുക്കിൽ കുറിച്ചിരിക്കുന്നത്. ഇന്ന് സ്കൂളിൽ പീറ്റിഎ മീറ്റിങ് ഉണ്ടായിരുന്നു എന്നും പരീക്ഷ പേപ്പർ കിട്ടിയെന്നും കുറിപ്പിലുണ്ട്.
സ്കൂളിൽ നിന്ന് വന്നിട്ട് ഞാനും ഉപ്പയും കൂടി താനൂരിലെ സിപിഐഎം സമ്മേളനത്തിന് പോയി എന്നാണ് കുരുന്ന് അക്ഷരങ്ങളിൽ അവൻ കുറിച്ചത്. താഴെയായി സമ്മേളന നഗരിയിൽ കണ്ട ചെങ്കൊടികളും അരിവാൾ ചുറ്റികയും വരച്ചു ചുവന്ന നിറവും കൊടുത്തിട്ടുണ്ട്. ഈ പ്രസ്ഥാനത്തെ തകർക്കാൻ നോക്കുന്ന വിഷ ജന്തുക്കൾക്ക് മുന്നിൽ പതറാത്തതിന് കാരണമിതാണ്. ഈ ആശയത്തിന്റെ നാളങ്ങൾ തലമുറകളിലേക്ക് പകർന്നു കിട്ടിയതാണ് എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ നോട്ടുബുക്ക് കുറിപ്പ് വൈറലാകുന്നത്.
NEWS SUMMARY: ‘father and I went to the CPIM meeting’; Malappuram school student’s notebook notes go viral on social media
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here