മലപ്പുറത്ത് സിപിഐഎമ്മിൽ പാർട്ടി അംഗങ്ങളിലും ഘടകങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായി; പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് ജില്ലാ സെക്രട്ടറി

മലപ്പുറം ജില്ലയിൽ യുവാക്കളെയും സ്ത്രീകളെയും സിപിഐമ്മിലേക്ക് കൊണ്ടുവരുന്നതിൽ പോരായ്മയുണ്ടായെന്ന് പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. പോരായ്മകൾ പരിഹരിയ്ക്കാൻ പ്രത്യേക പ്രവർത്തന പരിപാടികൾ വേണം. രാഷ്ട്രീയമായും സംഘടനാപരമായും ജില്ലയിൽ മുന്നേറ്റമുണ്ടാക്കാനായെന്നും പ്രവർത്തന റിപ്പോർട്ട്. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസാണ് മൂന്ന് ഭാഗങ്ങളിലായി 162 പേജുള്ള റിപ്പോർട്ട് അവതരിപ്പിച്ചത്.

Also read: കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഒരു വിദ്യാർഥി മരിച്ചു

പാർട്ടി അംഗങ്ങളിലും ഘടകങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായി. വർഗ ബഹുജന സംഘടനകളിലെ അംഗങ്ങളുടെ എണ്ണത്തിലും മുന്നേറ്റമുണ്ടാക്കാനായി. ജില്ലയിൽ 2413 ബ്രാഞ്ചുകളിലായി 35,528 അംഗങ്ങളാണ് ഉള്ളത്. 1653 അംഗങ്ങൾ വർധിച്ചു. സമ്മേളന കാലയളവിൽ 88 ബ്രാഞ്ചുകൾ കൂടി. ലോക്കൽ കമ്മിറ്റികളുടെ എണ്ണം 143 ൽ നിന്ന് 167 ആയി.16 ഏരിയാ കമ്മിറ്റികൾ 18 ആയി ഉയർന്നു. എന്നാൽ യുവാക്കളെയും സ്ത്രീകളെയും സിപിഐമ്മിലേക്ക് കൊണ്ടുവരുന്നതിൽ പോരായ്മയുണ്ടായെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്.

Also read: ‘മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം വീതം നൽകും’: മുഖ്യമന്ത്രി

25% വനിതകളാവണമെന്ന സംഘടനാ തീരുമാനം നടപ്പിലാക്കാനായില്ല. 16 % ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. പാർട്ടി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നൽകുന്നതിൽ അപര്യാപ്തതയുണ്ടായി. ജില്ലയിൽ ബിജെപിയുടെ വോട്ടു വർധന ആശങ്കയുണ്ടാക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ട് പോയവരെ തിരിച്ചെത്തിയ്ക്കും. തിരഞ്ഞെടുപ്പിൽ സ്വതന്ത്രൻമാരെ പരീക്ഷിച്ചത് നേട്ടമുണ്ടാക്കാനായെന്നും പരീക്ഷണം തുടരുമെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here