മലപ്പുറത്ത് കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവെച്ച് 1.48 കോടി തട്ടി; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

youth-league_ksfe

മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് യൂത്ത്‌ലീഗ്‌ നേതാക്കൾ ഉൾപ്പെട്ട സംഘം 1.48 കോടി രൂപ തട്ടി. 221 പവൻ മുക്കുപണ്ടമാണ്‌ പണയം വച്ചാണ് ഇത്രയും രൂപ തട്ടിയെടുത്തത്. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറം വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (50), ലീഗിന്റെ സജീവ പ്രവർത്തകരായ പടപ്പേതൊടി വീട്ടിൽ അബ്ദുള്‍ നിഷാദ് (50), കോരക്കോട്ടിൽ വീട്ടിൽ മുഹമ്മദ് അഷ്റഫ് (ബാവ–- 50), പനങ്ങാട്ടുതൊടി വീട്ടിൽ റഷീദലി (50), സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി അമ്പലപ്പടി ശ്രീരാഗത്തിൽ രാജൻ (65) എന്നിവർക്കെതിരെയാണ്‌ പൊലീസ് കേസെടുത്തത്.

കെ എസ് എഫ് ഇയിലെ അപ്രൈസർ രാജന്റെ സഹായത്തോടെയാണ് യൂത്ത് ലീഗ് നേതാക്കൾ ഉൾപ്പെട്ട സംഘം തട്ടിപ്പ് നടന്നതെന്ന്‌ പൊലീസ് പറയുന്നു. കെ എസ് എഫ് ഇ ശാഖയിലെ ജീവനക്കാരും മാനേജരും സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read- ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ, പ്ലേസ്റ്റോറിൽ നിന്ന് നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി പൊലീസ്

യൂത്ത് ലീഗ് നേതാക്കൾ ഉൾപ്പെട്ട സംഘം പത്ത് തവണകളായാണ് മുക്കുപണ്ടം പണയംവച്ചത്. ചിട്ടിക്ക് ജാമ്യമായി നൽകിയ പണ്ടവും ഇതിലുണ്ട്. കഴിഞ്ഞ നവംബർ മുതൽ ഈ വർഷം ജനുവരി വരെ മൂന്ന് മാസങ്ങളിലായാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി വളാഞ്ചേരി പൊലീസ് പറയുന്നു. കെഎസ്എഫ്ഇയിലെ മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News