സംസ്ഥാന സ്കൂൾ കായിക മേളയിലെ പാലക്കാടിൻ്റെ മുന്നേറ്റത്തിന് തടയിട്ട് മലപ്പുറത്തിൻ്റെ കുതിപ്പ്. കായിക മേളയിലെ അത്ലറ്റിക്സ് ഇനങ്ങളിലാണ് മലപ്പുറം പാലക്കാടിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. അത്ലറ്റിക്സ് മൽസരങ്ങളിൽ ഇതുവരെ 197 പോയിൻ്റ് നേടിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 179 പോയിൻ്റു നേടി തൊട്ടു പുറകിൽ തന്നെ പാലക്കാടിൻ്റെ സാന്നിധ്യവുമുണ്ട്. അതേസമയം അത്ലറ്റിക്സ് ഇനങ്ങളിലായി രാവിലെ നടന്ന മൽസരങ്ങളിൽ നിന്നും പാലക്കാട് രണ്ട് സ്വർണം കൂടി നേടി സ്വർണ വേട്ടയിൽ നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ALSO READ: ആവേശപ്പോരാട്ടത്തിന് കളമൊരുക്കി വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം..
ഇന്നത്തെ രണ്ട് സ്വർണ നേട്ടങ്ങളോടു കൂടി അത്ലറ്റിക്സ് മൽസരങ്ങളിൽ പാലക്കാട് ഇതുവരെ 20 സ്വർണമാണ് നേടിയിരിക്കുന്നത്. നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1213 പോയിൻ്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിലെ പ്രകടനം പരിശോധിക്കുമ്പോൾ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുൻപിലാണ്. ഓവറോൾ ചാംപ്യൻഷിപ്പിൽ 1926 തിരുവനന്തപുരം മേളയിലെ ചാംപ്യൻമാരായി മാറിയിരിക്കുമ്പോൾ 845 പോയിൻ്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 769 പോയിൻ്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണുള്ളത്. ആറു ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here