ഫഹദ് അടിപൊളിയാണ്, ദുൽഖർ ഭയങ്കര ക്യൂട്ട്, പ്രണവ് ഇതിലും നല്ലത് അര്‍ഹിക്കുന്നുണ്ട്: യുവതാരങ്ങളെ കുറിച്ച് മാളവിക ജയറാം

യുവ താരങ്ങളായ ഫഹദിനെയും, ദുൽഖറിനെയും, പ്രണവിനെയും കുറിച്ച് മനസ്സ് തുറക്കുകയാണ് മാളവിക ജയറാം. ഫഹദ് അടിപൊളിയാണെന്ന് പറഞ്ഞ മാളവിക ദുൽഖർ ഭയങ്കര ക്യൂട്ട് ആണെന്നും, പ്രണവ് ഇതിലും നല്ലത് അര്‍ഹിക്കുന്നുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: “മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു”; താരത്തിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ച് രജനീകാന്ത്

‘ഫഹദ് ഫാസില്‍ എന്റെ അറിവില്‍ അദ്ദേഹം ഒരുപാട് ലയേഴ്സ് ഉള്ള ഒരാളാണ്. ഇന്റര്‍വ്യൂസില്‍ കാണുന്ന പോലെയുള്ള ഒരാളല്ല. അടുത്തറിയാന്‍ ഒരവസരം കിട്ടുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാവും ആളൊരു അടിപൊളിയാണെന്ന്. ഭയങ്കര ഫണ്‍ ആണ്. ഇന്റര്‍വ്യൂസിലൊക്കെ കുറച്ചൊക്കെ സൈലന്റ് ആയി സംസാരിക്കും. ആള്‍ നമ്മളെയൊക്കെ കളിയാക്കുന്ന ഒരു ടൈപ്പ് ആണ്,’ മാളവിക പറഞ്ഞു.

ALSO READ: ആലിയ ഭട്ടിൻറെ എഡ്-എ-മമ്മയ്‌ക്കൊപ്പം ഇഷ അംബാനിയും

‘ദുല്‍ഖര്‍ സല്‍മാന്റെ കൂടെ ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ താല്പര്യമുണ്ട്, ആളൊരു ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ‘പണ്ട് പരിചയപ്പെട്ടതാ, ഭയങ്കര ക്ലോസായിട്ടൊന്നും അറിയില്ല. പക്ഷെ ഭയങ്കര ക്യൂട്ട് ആണ്. ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുണ്ട് എനിക്ക് എന്നെങ്കിലും ഒരിക്കല്‍ ഒരു റൊമാന്റിക് സിനിമ മുഴുവനായി കൂടെ ചെയ്യണമെന്ന്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍,’ മാളവിക പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: മറന്ന് പോയതല്ല, മനഃപൂർവം വൈകിച്ചതാണ്; മമ്മൂട്ടിക്ക് ആശംസകളുമായി നടൻ ടിനിടോം

അതേസമയം, മാളവികയോട് പ്രണവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ഫില്‍റ്റര്‍ ഇല്ലാത്തൊരാളായിട്ടാണ് തനിക്കു തോന്നിയതെന്ന് മാളവിക വ്യക്തമാക്കി. ‘അവര്‍ ഇവിടെ ചെന്നൈയില്‍ താമസിച്ചിരുന്നപ്പോഴുള്ള പരിചയമാണ്. നമ്മളൊക്കെ വളർന്നതിനുശേഷം നേരിട്ട് കണ്ടിട്ടില്ല. സിനിമയിലൊക്കെ വന്നതിനു ശേഷം ഞാന്‍ കണ്ടിട്ടില്ല. അപ്പു ഒരു ഫില്‍റ്റര്‍ ഇല്ലാത്ത ഒരാളാണ്. ഇതിലും നല്ലത് അവന്‍ അര്‍ഹിക്കുന്നുണ്ട്’ മാളവിക കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News