ഇനി പാക്കപ്പ് ! വിവാഹം കഴിഞ്ഞയുടന്‍ തന്നെ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് മാളവിക; സന്തോഷത്തോടെ ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചര്‍ച്ചയായിക്കൊണ്ടിരുന്നത് നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹ വിശേഷങ്ങളായിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പങ്കുവച്ചിരിക്കുകയാണ് മാളവിക.

വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷ വിവരം മാളവിക തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ പിടിച്ച് നവനീതിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘And that’s a wrap!’ എന്ന ക്യാപ്ഷനും നല്‍കി ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചു.

Also Read : കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

ഇതോടെ ഒരാഴ്ചയായി നീണ്ടുനിന്നിരുന്ന മാളവികയുടേയും നവനീതിന്റെയും വിവാഹ ചടങ്ങുകള്‍ക്ക് പാക്ക് അപ് ആയിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട് കഴിഞ്ഞതു മുതല്‍ നിരവധി ഫങ്ഷനുകള്‍ അതിനോടനുബന്ധിച്ച് നടന്നിരുന്നു. ഇതോടെ വിവാഹ ചടങ്ങുകളും അവസാനിച്ചു.

മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും   പൃഥ്വിരാജും  മുതല്‍ ഒട്ടുമിക്ക എല്ലാ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് ജാക്കി ഷെറോഫും തമിഴ് സിനിമാ ലോകത്ത് നിന്ന് ഖുശ്ബു, പൂര്‍ണിമ, സുഹാസിനി പോലുള്ള വന്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News