അളിയാ… പെങ്ങളുടെ ഫോട്ടോക്ക് താരത്തിന്റെ കമന്റ്; മാളവികയുടെ പ്രണയം ഉറപ്പിച്ച് ആരാധകരും

സോഷ്യൽ മീഡിയയിൽ നടൻ ജയറാമിന്റെ മകൾ മാളവിക ഇടുന്ന പോസ്റ്റുകൾ എല്ലാം ശ്രദ്ധനേടാറുണ്ട്. മാളവികയുടേതായി പുറത്തിറങ്ങുന്ന ഫോട്ടോകളും വിഡിയോകളും എല്ലാം ആരാധകർ ചർച്ചയാക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മാളവിക പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയായിരുന്നു ആരാധകർ ഏറ്റെടുത്തത്. കുടുംബത്തിനൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് മാളവിക കാളിദാസിന്റെ ഗേൾഫ്രണ്ടായ തരിണിയും ഇവർക്കൊപ്പമുണ്ട്.

ALSO READ:പെട്ടി മൊത്തം രേഖകൾ; ഷാജൻ സ്കറിയ ഇ ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായി

ഇവരുടെ കൂടെയുള്ള ഫോട്ടോ കൂടാതെ പങ്കുവെച്ച ഒരു ഫോട്ടോയിൽ തിരിഞ്ഞു നിൽക്കുന്ന ഒരു യുവാവിന്റെ കൂടെ മാളവിക നിൽക്കുന്നുണ്ട്. ഇതോടെ ആരാധകർ ഫോട്ടോയിൽ കൂടെയുള്ളത് ആരാണ് എന്ന ചോദ്യവും ഉയർത്തുന്നുണ്ട്.

എന്നാൽ ഇതിലെ മറ്റൊരു കമെന്റും ശ്രെദ്ധ നേടുകയാണ്. മറ്റാരുടേതുമല്ല അത് കാളിദാസിന്റെ അളിയാ എന്ന കമന്റ് ആണ്. കൂടാതെ ഹാർട്ടിന്റെ സ്മൈലി താരിണിയും പങ്കുവെച്ചു.ഇതാണ് ചിത്രത്തിലുള്ളത് മാളവികയുടെ പ്രണയിതാവ് ആണെന്ന ചർച്ചകൾക്ക് ചൂടുപിടിക്കുന്നത്.

ALSO READ:ബാങ്ക് മാനേജർ ഭീഷണിപ്പെടുത്തി, ഫോൺ ചെയ്യുന്നതുപോലും ഭയം, അച്ഛനെ മാനസികമായി പീഡിപ്പിച്ചു

ഇതിനു മുൻപ് മാളവിക പങ്കുവെച്ച രണ്ടു കൈകൾ ചേർത്തുവെച്ച ചിത്രത്തിനും കമെന്റുകൾ ആരാണ് ഇതിൽ എന്നുള്ളത് തന്നെയായിരുന്നു. എന്തായാലും ജയറാം പാർവതി കുടുംബത്തിലെ പുതിയ അതിഥികളെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.ഇതിനിടെ മാളവിക സിനിമയിലേക്ക് എന്ന വാർത്തകളും ഏറെ ചർച്ചയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News