എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഒടുവില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒരു ജന്മദിന സന്ദേശത്തിലൂടെയാണ് മാളവിക കാമുകന്റെ ചിത്രം പങ്കുവച്ചത്.

”എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”എന്ന അടിക്കുറുപ്പാണ് ഫോട്ടായ്ക്ക് താഴെയായി കുറിച്ചിരിക്കുന്നത്. പേരോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടുമില്ല. പോസ്റ്റിന് താഴെയായി  നിരവധി ആളുകളാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെ കാളിദാസും പാര്‍വതിയും കുറിച്ച കമന്റുകള്‍ വലിയ ശ്രദ്ധനേടിയിരുന്നു. ‘അളിയാ’ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഇതിനു പിന്നാലെയാണ് കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായി മലയാളികളുടെ പ്രിയപ്പെട്ട താരജോഡികള്‍ കൂടിയായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News