നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജയാണ് തോന്നുന്നത്; മൻസൂർ അലി ഖാനെതിരെ നടി മാളവിക മോഹനൻ

തൃഷയ്ക്കെതിരെ ലൈം​ഗികാധിക്ഷേപ പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ സിനിമാമേഖലയിൽ നിന്നടക്കം വൻരോക്ഷമാണ് ഉയരുന്നത്. ഇപ്പോഴിതാ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.

ALSO READ: സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തി; ഏഴ് വിദേശികള്‍ പിടിയിൽ

“പല തലങ്ങളിൽ വെറുപ്പ് ഉളവാക്കുന്ന പരാമർശമാണിത്. ഇയാൾ ഇങ്ങനെ സ്ത്രീകളെ കാണുന്നതും അവരെക്കുറിച്ച് ചിന്തിക്കുന്നതും തീർത്തും ലജ്ജാകരമാണ്. എന്നാൽ അവ പരസ്യമായി പറയാനുള്ള ധൈര്യം ഉണ്ടാകുമോ, പ്രത്യാഘാതങ്ങളെ കുറിച്ച് പോലും ആശങ്കപ്പെടാതെ?? നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജയാണ് തോന്നുന്നത്. ഇത് വിചാരിക്കുന്നതിനെക്കാൾ അപമാനകരമാണ്”, എന്നാണ് മാളവിക മോഹനൻ ട്വീറ്റ് ചെയ്തത്. ഒപ്പം മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമർശത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

ALSO READ: 2016 നു മുൻപ് കേരളീയർ കടുത്ത നിരാശയിലായിരുന്നു; എൽ ഡി എഫിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

അതേസമയം മൻസൂറിന്റെ പരാമർശത്തിനെതിരെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രെസ് മീറ്റില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം. റേപ് സീനൊന്നും ലിയോയില്‍ ഇല്ലായിരുന്നു എന്നും തൃഷയുമായി ബെഡ്റൂം സീന്‍ പ്രതീക്ഷിച്ചിരുന്നെന്നും അതിന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ആയിരുന്നു മന്‍സൂര്‍ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ തൃഷയും രൂക്ഷമായി പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News