പലരും പറഞ്ഞത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ടെന്നാണ്, ഫോട്ടോഗ്രഫര്‍ ലീക് ചെയ്തു എന്നാണ് വിശ്വസിച്ചത്: ദുരനുഭവം പങ്കുവച്ച് നടി മാളവിക

സമൂഹ മാധ്യമങ്ങൾ മൂലം ഒരിക്കൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി മാളവിക. തന്റെ ലീക്ഡ് വീഡിയോ ഇറങ്ങിയെന്ന് പറഞ് പലരും തന്നെ ഒരിക്കൽ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് മാളവിക പറഞ്ഞു. ഷൂട്ടിനിടെയുള്ള തന്റെ വീഡിയോ ഫോട്ടോഗ്രഫര്‍ തന്നെ ലീക് ചെയ്തു എന്ന മട്ടിലാണ് അന്ന് ചിലര്‍ സംസാരിച്ചതെന്നും, താനും അമ്മയും അനിയനുമൊക്കെ ഉള്ള ഒരു വിഡിയോയില്‍ നിന്നു മുറിച്ചെടുത്ത ഒരു ഭാഗമാണ് അന്ന് പ്രചരിച്ചിരുന്നതെന്നും മാളവിക പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ 16ന്, രണ്ട് ഘട്ടങ്ങളിലായി പ്രചാരണം

മാളവികയുടെ വാക്കുകൾ

ഷൂട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്കു തുരുതുരാ കോളുകള്‍ വരാന്‍ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ട് എന്നാണ്. ഷൂട്ടിനിടെയുള്ള എന്റെ വീഡിയോ ഫോട്ടോഗ്രഫര്‍ തന്നെ ലീക് ചെയ്തു എന്ന മട്ടിലാണു ചിലര്‍ സംസാരിക്കുന്നത്. പിന്നെയാണു സംഗതി മനസ്സിലായത്.

ALSO READ: ‘ആറാട്ടണ്ണനെ ഞാൻ പൊന്നുപോലെ നോക്കും’, അയാൾ പാവമാണ്, പുള്ളിയെ ഉപദ്രവിക്കരുത്: ബാല

പരിചയമുള്ള ഒരു ഫോട്ടോഗ്രഫറും അദ്ദേഹത്തിന്റെ മേക്കപ് ആര്‍ട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ എന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡും ചെയ്തു. ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വീഡിയോയില്‍ നിന്നു മുറിച്ചെടുത്ത ഒരു ഭാഗമാണ് ‘സൂം’ ചെയ്തു പുതിയ വീഡിയോയാക്കി ഇറങ്ങിയിരിക്കുന്നത്.

ALSO READ: തൊഴിലിടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കി ഇറാൻ ഭരണകൂടം

ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്നു തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. മോശമായി ഒന്നും ചെയ്തില്ല എന്ന ഉറപ്പ് ഉള്ളിടത്തോളം ആരെയും പേടിക്കേണ്ടതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News