തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനം തകര്‍ന്ന് മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 9 പേരും അപകടത്തില്‍ മരിച്ചിവെന്ന് പ്രസിഡന്റ് ലാസറസ് ചക്ക്വേര വ്യക്തമാക്കി.
സൈനിക വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള പര്‍വപ്രദേശത്താണ് തകര്‍ന്ന നിലയില്‍ വിമാന അവശിഷ്ടം കണ്ടെത്തിയത്.
തലസ്ഥാനമായ ലൈലോങ്വൊയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെട്ടതോടെ കഴിഞ്ഞ ദിവസം തെരച്ചില്‍ ആരംഭിച്ചിരുന്നു. വിമാനം രാവിലെ പത്തിന് മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.
മലാവിയന്‍ ആംഡ് ഫോഴ്‌സിന്റെ കീഴിലുള്ള വിമാനത്തില്‍ മുന്‍ ഫസ്റ്റ് ലേഡി ഷനില്‍ ഡസിംബ്രി ഉള്‍പ്പെടെയായിരുന്നു യാത്രികര്‍. ഏഴ് യാത്രികര്‍, മൂന്ന് ആര്‍മി ക്രൂ അംഗങ്ങള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here