2016ലെ കെഎസ്‌യു വ്യാജ രേഖാ വാർത്ത മുക്കി മനോരമ. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിണറായി വിജയന്റെയും പേരിൽ കെഎസ്‌യു തയ്യാറാക്കിയ വ്യാജ ഐ ഡി കാർഡുകൾ അന്ന് വലിയ വിവാദമായിരുന്നു. ഇന്നും മാറ്റമില്ലാതെ അതേ ജോലി കെഎസ്‌യുവും അനുബന്ധ സംഘടനകളും തുടരുന്നുണ്ട്. നടൻ അജിത്തിന്റെ പേരിൽ വരെ വ്യാജ ഐഡി കാർഡുകൾ ഇപ്പോൾ നിർമിക്കുന്ന യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളുടെ പാരമ്പര്യം ഓർമിപ്പിക്കുന്നതാണ് 2016 ഈ വാർത്ത. അതാണ് മനോരമ ചാനൽ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
ALSO READ: വൃക്ക ദാനം ചെയ്തു; യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്, സംഭവം ഉത്തര്‍പ്രദേശിൽ
സോഷ്യൽ മീഡിയയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച വ്യാജ ഐഡി കാർഡ് വാർത്ത തുറക്കാൻ ശ്രമിച്ചപ്പോഴാണ് നീക്കം ചെയ്ത വിവരം പലരും അറിയുന്നത്. വ്യാജ ഐഡി കാർഡ് എന്ന ഗുരുതര കുറ്റകൃത്യത്തെ സംരക്ഷിക്കാനാണ് ഈ പ്രവർത്തനം വഴി മനോരമ ശ്രമിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ഇവന്മാർക്ക് ഇപ്പോഴും മാറ്റം ഒന്നുമില്ലെന്നും, തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ തക്ക ഭീകരമാണ് ഈ കുറ്റകൃത്യമെന്നും സോഷ്യൽ മീഡിയ പറയുന്നു. മനോരമയുടെ ഈ നിലപാടിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ALSO READ: മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
അതേസമയം, യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടുകൾ രേഖപ്പെടുത്തി എന്ന ഗുരുതരമായ കുറ്റം സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ട് എന്നാണ് വിവിധ ജില്ലകളിൽ നിന്നും പുതുതായി വന്നിട്ടുള്ള പരാതികളിൽ നിന്ന് മനസ്സിലാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ തിരുവനന്തപുരത്ത് കേസെടുത്തതിന് പുറമേ കാസർഗോഡ്, കണ്ണൂർ കോഴിക്കോട്,പത്തനംതിട്ട തുടങ്ങി മിക്കവാറും ജില്ലകളിൽ നിന്ന് പരാതികൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. നാലു പുതിയ പരാതികൾ വ്യാജ ഐഡി നിർമ്മാണ ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചു. ഭൂതകാലത്തിലും വർത്തമാന കാലത്തിലും ഭാവി കാലത്തിലും തികച്ചും വ്യാജന്മാർ തന്നെയായി വിലസാം എന്ന കോൺഗ്രസ് അനുബന്ധ സംഘടനകളുടെ ധാരണകളും തീരുമാനവുമാണ് ഈ വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here