സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വ്യാജവാർത്ത ചമച്ച് മനോരമ; മറുപടിയുമായി മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വീണ്ടും അടിസ്ഥാനരഹിത വാർത്തയുമായി മലയാള മനോരമ. ഇത്തവണ വ്യവസായ വകുപ്പിനെതിരെയാണ് വളച്ചൊടിച്ച വാർത്ത നൽകിയിരിക്കുന്നത്. 34 വർഷം മുൻപ് പ്രവർത്തനം നിർത്തിയ സ്ഥാപനമടക്കം, സംസ്ഥാനത്ത് ഇപ്പോൾ പൂട്ടാൻ പോകുന്നുവെന്നാണ് മനോരമ പത്രത്തിന്റെ വാർത്ത. ഒരു സ്ഥാപനവും അടച്ചുപൂട്ടാൻ ഈ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

Also Read: ഭരണഘടനാവകാശങ്ങൾക്കു വേണ്ടി കേരളം നയിക്കുന്ന പോരാട്ടത്തിന് പിന്തുണയുമായി മുംബൈയിൽ ഐക്യദാർഢ്യസംഗമം

1990 ൽ പ്രവർത്തനം അവസാനിപ്പിച്ച സ്ഥാപനം പോലും, ‘ഇതാ പൂട്ടാൻ പോകുന്നു’ എന്ന മട്ടിലാണ് മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജ് വാർത്ത. ഈ വർഷത്തെ ബജറ്റ് രേഖകൾക്കൊപ്പം സമർപ്പിച്ച ബ്യൂറോ ഓഫ് പബ്ളിക് എൻ്റർപ്രൈസസിൻ്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചത്. മനോരമ സൂചിപ്പിച്ചിരിക്കുന്ന 18 സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടത് 10 എണ്ണമാണ്. ഇവയെല്ലാം 2016 ലെ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ പ്രവർത്തനം പുന:ക്രമീകരിച്ചതോ ലിക്വിഡേഷൻ നടപടികൾ ആരംഭിച്ചതോ ആണ്. 1990 മുതൽ പ്രവർത്തനം പുന:ക്രമീകരിച്ച സ്ഥാപനങ്ങളാണ് മലയാള മനോരമയുടെ പട്ടികയിലുള്ളത്. ഉൽപന്നങ്ങൾ കാലഹരണപ്പെടുകയോ പ്രത്യേക ഉദ്ദേശ്യത്തോടെ ആരംഭിച്ച ശേഷം അത് നിറവേറ്റപ്പെടുകയോ ചെയ്തതോടെ പ്രവർത്തനം പുന:ക്രമീകരിച്ച സ്ഥാപനങ്ങളാണിവ. പ്രത്യേക ഉദ്ദേശ്യത്തിന് മാത്രമായി തുടങ്ങിയ സ്ഥാപനങ്ങൾ പിന്നീട് പ്രവർത്തനം പുന:ക്രമീകരിക്കുകയായിരുന്നു.

Also Read: ‘മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർച്ച’, 48,000 പേർക്ക് തൊഴിൽ നൽകാൻ പ്രത്യേക പരിപാടി, ആദ്യഘട്ടത്തിൽ 5000 പേർക്ക് തൊഴിൽ

ഒരു സ്ഥാപനവും അടച്ചുപൂട്ടാൻ ഈ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ നയത്തെക്കുറിച്ച് എത്ര ശ്രമിച്ചാലും മനോരമക്ക് തെറ്റിദ്ധാരണ പരത്താനാവില്ല. അടച്ചുപൂട്ടിയ 2 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പോലും ഏറ്റെടുത്ത് സംരക്ഷിച്ച സർക്കാരാണിത്. വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് 279.1 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് ഈ സംസ്ഥാന ബജറ്റിലാണെന്നും മന്ത്രി ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News