സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ

FAKE NEWS

കോട്ടയത്തെ സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ്  കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ. പളളം സി.എം.എസ് ഹൈസ്കൂൾ ജംക്‌ഷനിലാണ് സിപിഐഎം സൗജന്യമായി ബസ് കാത്തിരുപ്പ് കേന്ദ്രം പണികഴിക്കുന്നത്.

ALSO READ: കേരള സർവകലാശാല സംഘർഷം ; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

കോൺഗ്രസ് നേതാവായ പി.ടി.എ പ്രസിഡൻ്റിനെ സഹായിക്കാനാണ് വാർത്ത സൃഷ്ടിച്ചതെന്നാണ് സിപിഐഎമ്മിൻ്റെ ആരോപണം. ബസ് കാത്തിരിപ്പ് കേന്ദ്രം പണിത് സി.പി.എമ്മിൻ്റെ ഉഗ്രൻ പണിയെന്ന തലക്കെട്ടോടെയായിരുന്നു മലയാള മനോരമയിലെ വാർത്ത.

യഥാർത്ഥ വാർത്തയിലെ വാസ്തവം ഇങ്ങനെ:

പളളം സി. എം.എസ് ഹൈസ്കൂൾ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണി കഴിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിൻ്റെ ഭാഗമായി സിപിഐഎം നവ കേരള സദസിൽ ഉൾപ്പെടെ അപേക്ഷ നൽകി. ഒടുവിൽ സിപിഐഎം -ഡിവൈഎഫ്ഐ സംഘടനകളുടെ നേത്യത്വത്തിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ നിർമ്മാണം തുടങ്ങുകയായിരുന്നു എന്നാൽ സ്ഥലത്തെ കോൺഗ്രസ് നേതാവ് കൂടിയായ പിടിഎ പ്രസിഡൻ്റ് മനോരമയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്നാണ് സിപിഐഎമ്മിൻ്റെ ആരോപണം.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ക്രൈം ബ്രാഞ്ച് മേധാവിയ്ക്ക് കൈമാറി

വാർത്തയിൽ സിപിഐഎം ൻ്റെ നിലപാട് പോലും പത്രം തേടിയില്ല. സിപിഐഎം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ നീക്കം തുടങ്ങിയപ്പോൾ പിടിഎ കമ്മിറ്റിയെ ഉപയോഗിച്ച് ഇത് പൊളിക്കാനായിരുന്നു പ്രസിഡൻ്റിൻ്റെ ശ്രമം. എന്നാൽ ആധ്യാപകർ ഇതിനൊപ്പം നിന്നില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റിൽ കണ്ണും നട്ടിരിക്കുന്ന പിടിഎ പ്രസിഡൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐഎമ്മിൻ്റെ നിലപാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News