വിടവാങ്ങിയത് അഭിനയത്തിന്റെ കോഴിക്കോടന്‍ മുഖം

നര്‍മ്മത്തിനൊപ്പം കോഴിക്കോന്‍ സംഭാഷണ ശൈലിയും ജനകീയമാക്കിയ നടന്‍. മാമുക്കോയയുടെ ഓരോ കഥാപാത്രങ്ങളും മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. കോമഡി രംഗങ്ങളെ ഭാഷാപ്രയാഗം കൊണ്ട്കൂടി ജനകീയമാക്കാന്‍ സാധിച്ച നാടനായിരുന്നു മാമുക്കോയ.

അഭിനയത്തിന്റെ കോഴിക്കോടന്‍ മുഖം. അത് പിന്നെ കേരളത്തിന്റെ സ്വന്തം മാമുക്കോയയായി മാറി. ഏറെ നാളൊന്നും ആ നടന് കാത്തിരിക്കേണ്ടി വന്നിട്ടില്ല മലയാള സിനിമയില്‍ തന്റെ തായ ഇടം ഉണ്ടാക്കാന്‍. പല്ല് കാണിച്ച് മനസ്സ് നിറഞ്ഞ നിഷ്‌കളങ്കമായ ചിരി. അതാണ് മലയാളിയുടെ മാമുക്കോയ. നര്‍മ്മത്തിനൊപ്പം തന്റെ തായ ഭാഷാശൈലി കൊണ്ട് കൂടെ മലയാള സിനിമയില്‍ വേറിട്ട് നിന്ന മുഖം. എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍. മനസ്സറിഞ്ഞ് ചിരിക്കാന്‍ മലയാളി ഓരോ സിനിമയിലും മാമുക്കോയയെ തിരഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.

1946 ല്‍ ജനനം. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം.ദൂരെ ദൂരെ കൂട് കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധേയമായി. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങള്‍. സന്‍മനസ്സ് ഉള്ളവര്‍ക്ക് സമാധാനത്തിലെ അയല്‍വാസി,പൊന്‍മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍, തലയണമാന്ത്രത്തിലെ മേസ്തിരി, മഴവില്‍ ക്കാവദടിയിലെ നല്ലവനായ കള്ളന്‍.കീലേരി അച്ചു എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ആരാധി ക്കുന്നുണ്ട് മലയാളികള്‍. തഗ് ഡയലോഗുകളുടെ രാജകുമാരന്‍ അത് കൂടിയായിരുന്നു മാമുക്കോയ.

തമാശകള്‍ക്ക് അപ്പുറം പെരുമഴക്കാലത്തിലെ ഉപെയായി വന്ന് കരയിച്ചിട്ടുണ്ട് ആ നടന്‍. ഹാസ്യനാന്‍ പ്രഥമപുരസ്‌ക്കാരം, സഹനടനള്ള സംസ്ഥാന പുരസ്‌ക്കാരവും തേടിയെത്തി. കോഴിക്കോന്‍ നാടകവേദികളിച്ചും സാംസ്‌കാരിക വേദികളിലും അടുത്തിടെ വരെ നിറ സാന്നിദ്ധ്യമായിരുന്നു. ഒരു മരണത്തിനും തുടച്ച് മാറ്റാന്‍ കഴിയാത്ത മാമുക്കോയ യുഗം ബാക്കിവെച്ചാണ് മടക്കയാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News