ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ ഇന്ത്യൻ 2 ൽ മരണപ്പെട്ട മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചത് നന്ദു പൊതുവാൾ എന്ന നടനിലൂടെയാണെന്ന് അണിയറപ്രവർത്തകരുടെ വെളിപ്പെടുത്തൽ. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശങ്കർ മലയാളത്തിന്റെ പ്രിയ നടനെ മറ്റൊരു മലയാളം നടനിലൂടെ വീണ്ടും തിരിച്ചുകൊണ്ടു വന്നിരിക്കുന്നത്. നിരവധി സിനിമകൾ ചെറിയ വേഷങ്ങൾ ചെയ്ത നന്ദു പൊതുവാൾ ഒരുകാലത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇന്ത്യൻ 2 വിലൂടെയുള്ള നടന്റെ ഈ തിരിച്ചു വരവ് വലിയ പ്രതീക്ഷ കൂടിയാണ് മലയാള സിനിമയ്ക് സമ്മാനിക്കുന്നത്.
കൃഷ്ണസ്വാമി എന്ന കഥാപാത്രമായി ഇന്ത്യൻ ആദ്യഭാഗത്തിൽ നെടുമുടി വേണു കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. അതുകൊണ്ട് തന്നെയായിരിക്കാം അദ്ദേഹത്തെ വീണ്ടും അതേ രൂപത്തിൽ തന്നെ പുനഃസൃഷ്ടിക്കാൻ ശങ്കർ തീരുമാനിച്ചത്. ഇന്ത്യൻ ആദ്യഭാഗത്തിലെ സുപ്രധാനമായ കഥാപാത്രമാണ് കൃഷ്ണസ്വാമി. സിനിമയുടെ ഏറ്റവും മികച്ച എല്ലാ ഭാഗങ്ങളിലും നെടുമുടി വേണുവിന്റെ കഥാപാത്രമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച സമയത്ത് അതിന്റെ ഭാഗമായിരുന്ന നെടുമുടി വേണു മരണപ്പെട്ടതോടെയാണ് ആ കഥാപാത്രം നന്ദുവിനെ തേടിയെത്തുന്നത്.
ALSO READ: നേപ്പാളില്‍ ശക്തമായ ഭൂചലനം, 69 പേർ മരണപ്പെട്ടു
അതേസമയം, ബിഗ് ബജറ്റിൽ മാത്രം സിനിമകൾ ചെയ്യുന്ന ശങ്കറിന്റെ ഇന്ത്യൻ രണ്ടാം ഭാഗം വര്ഷങ്ങളായി മുടങ്ങിക്കിടക്കുകയിരുന്നു. നിർമാതാക്കളും മറ്റുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് അതിന് പിറകിലെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here