വിക്രമിനൊപ്പം ഞെട്ടിക്കാൻ സിദ്ദിഖ്; ‘വീര ധീര ശൂരൻ’ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് താരം

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് സിദ്ദിഖ്. കോമഡി, കൗണ്ടർ, ക്യാരക്ടർ, വില്ലൻ വേഷങ്ങൾ എല്ലാം പലരീതിയിൽ പയറ്റി മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നു വന്ന ഒരു നടനാണ്. കഥാപാത്രം ഏതായാലും അത് സിദ്ദീഖിന്റെ കയ്യില്‍‌ ഭദ്രമാണ്.

Also read:“എൽഡിഎഫ് പുതിയ ചരിത്രം നേടും; ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും”: എംവി ഗോവിന്ദൻ മാസ്റ്റർ

ഇപ്പോൾ ഇതാ സിദ്ദിഖ് തമിഴിൽ ചിയാൻ വിക്രമിനൊപ്പം അഭിനയിക്കുന്നതിന്റെ വിശേഷങ്ങൾ ഒരു സ്വകാര്യ മാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്. എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര ശൂരൻ’ എന്ന ചിത്രത്തിലാണ് സിദ്ദിഖ് പ്രധാന വേഷത്തില്‍ എത്തുന്നത്. സിദ്ദിഖിനെ ചിത്രത്തിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റര്‍ സഹിതമാണ് നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്ചേഴ്സ് സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

Also read:’49 കോടി മുടക്കി 8 വർഷം കൊണ്ട് പണിത പാലം ഒരു കാറ്റ് വന്നു വിളിച്ചപ്പോൾ കൂടെപ്പോയി’, തെലങ്കാനയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വിക്രമിനൊപ്പം തന്റെ ആദ്യ സിനിമയാണ് ‘വീര ധീര ശൂരൻ’ എന്ന് സിദ്ദിഖ് പറഞ്ഞു. സിനിമയിൽ പെരിയോര്‍ എന്ന കഥാപാത്രത്തിലാണ് എത്തുന്നത്. ഇതുവരെ ചെയ്യാത്ത ഒരു വ്യത്യസ്ത കഥാപാത്രമാണ് ഇതെന്നും നടൻ പറഞ്ഞു. സിനിമയുടെ സംവിധായകനായ എസ് യു അരുണ്‍ കുമാര്‍ തന്നെ സിനിമയിലേക്ക് നേരിട്ട് വിളിക്കുകയായിരുന്നു എന്നും അദ്ദേഹം കഥാപാത്രത്തെ പറ്റിയും കഥയെ പറ്റിയും വിവരിച്ചപ്പോള്‍ തന്നെ ഇഷ്ടമായി എന്നും സിദ്ദിഖ് പറഞ്ഞു. നല്ലൊരു സിനിമയില്‍ മുഴുനീള വേഷത്തില്‍ തമിഴില്‍ എത്താന്‍ കഴിയുന്നതില്‍ വലിയ സന്തോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News