സൂര്യ 45 ലെ ട്വിസ്റ്റ്; ചിത്രത്തിൽ ഇന്ദ്രൻസും സ്വാസികയും

സൂര്യ 45 ന്റെ പ്രഖ്യാപനം മുതൽ തന്നെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ചിത്രത്തില്‍ തൃഷയാണ് നായിക. വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ആര്‍കെ ബാലാജി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ രണ്ട് മലയാളി താരങ്ങളും കൂടി ചിത്രത്തിലുണ്ട് എന്നതാണ് മലയാളികൾക്ക് സന്തോഷം നൽകുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സും സ്വാസികയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അണിയറ പ്രവർത്തകർ ആണ് പങ്കുവെച്ചത്. കൂടാതെ 12 വര്‍ഷത്തിനു ശേഷം ഇന്ദ്രന്‍സ് തമിഴിലേക്ക് തിരിച്ചെത്തുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിജയ് ചിത്രം നന്‍പനിലാണ് ഇന്ദ്രന്‍സ് അവസാനമായി തമിഴില്‍ അഭിനയിച്ചത്.

also read: പിണക്കമെല്ലാം അഭ്യൂഹങ്ങൾ മാത്രം; ചിരഞ്ജീവിയുടെ വീട്ടിലെത്തി അല്ലു അർജുൻ

അതേസമയം തമിഴില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് സ്വാസിക. അടുത്തിടെ റിലീസായ ലബ്ബര്‍ പന്ത് എന്ന ചിത്രം തിയേറ്ററുകളിൽ കയ്യടി നേടിയിരുന്നു. അതേസമയം ആക്‌ഷന്‍ എന്റര്‍ടൈനര്‍ ആണ് ചിത്രം , മാത്രവുമല്ല ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്നുണ്ട് എന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിർമാണം. സംഗീതമൊരുക്കുന്നത് സായി അഭയങ്കർ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News