മലയാളികളുടെ പ്രിയതാരം, സ്വന്തം പേരു പോലും മറന്നു, ഓര്‍മകള്‍ നഷ്ടപ്പെട്ട് കനകലത

മലയാളികളുടെ പ്രിയതാരമാണ് കനകലത. ചെറിയ കഥാപാത്രങ്ങളിലൂടെ ആണെങ്കില്‍ പോലും നിരവധി സിനിമകളിലൂടെ ചിരിപ്പിച്ചും ചിന്തിച്ചും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയതാരത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. ഒരു മനുഷ്യന്റെ ഓര്‍മകളിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും കനകലത മറന്നു പോയിരിക്കുകയാണ്. ഒറ്റക്ക് ഭക്ഷണം കഴിക്കാന്‍ അറിയാതെ, പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ ചില സാഹചര്യങ്ങളില്‍ സ്വന്തം പേരും പോലും മറന്നു പോകുന്ന അവസ്ഥയാണ് കനകലതയക്കിപ്പോള്‍.

Also Read: അഖിൽ മാത്യുവിന്റെ പരാതിയിൽ അഖിൽ സജീവനെ ചോദ്യം ചെയ്യും

പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയതെന്ന് കനകലതയുടെ സഹോദരി പറയുന്നു. ‘ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവള്‍ അക്കാര്യം വിടും. ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവള്‍ അത് നിര്‍ത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിര്‍ബന്ധിച്ചു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്‍. ഐ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി’- കനകലതയുടെ സഹോദരി പറയുന്നു.

Also Read: മഞ്ഞ് പോലെ ഭൂമിയിലേക്ക് പതിച്ച് ചിലന്തികളും വലകളും; ഭീതിയിലായി കാലിഫോർണിയയിലെ ജനം

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2… തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് കനകലത സജീവമായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ചില്ല് എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലെത്തി. അഭിനയം തന്നെയാണ് തന്റെ ജീവിതമാര്‍ഗം എന്നുറപ്പിച്ച അവര്‍ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. പൂക്കാലം സിനിമയിലാണ് അവർ അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News